തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പിയാസ് മുഹമ്മദിനും എതിരെയുള്ള അന്വേഷണ നീക്കങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണ. കേന്ദ്ര ഏജൻസി നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ പ്രേരിതമായ ലക്ഷ്യങ്ങളാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
എഫ്ഐആർ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ ഉടൻ തന്നെ നിയമപരമായി കോടതിയെ സമീപിക്കാനാണ് തീരുമാനം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാർ കേസെടുക്കുമോ എന്ന വിഷയത്തിലാകും പ്രധാനമായും പ്രതിരോധം തീർക്കുക.
ഒരുപക്ഷേ കേസെടുക്കേണ്ടി വന്നാൽ അത് ബിജെപിയുമായി ഒത്തുകളിച്ചാണെന്ന ശക്തമായ ആരോപണം ഉയർത്താനും പാർട്ടി ആലോചിക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിലെ ചർച്ചകളുടെ വിവരങ്ങൾ പുറത്തുവന്നതിൽ സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ പ്രത്യേക പ്രസംഗം നടത്തിയിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

