കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പൂനൂരിൽ ചൊവ്വാഴ്ച രാവിലെണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പൂനൂർ ഒതയോത്ത് ചാലിൽ പുറായിൽ പ്രകാശൻ (58) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെ പന്നൂർ – നരിക്കുനി റോഡിൽ വെച്ചായിരുന്നു സംഭവം. പ്രകാശൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
അപകടം നടന്ന ഉടൻതന്നെ നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികൾ പൂർത്തിയാക്കുന്നതിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പരേതരായ അപ്പുകുട്ടിയുടെയും യശോദയുടെയും മകനാണ്. സുനിതയാണ് ഭാര്യ.
അനന്തു, ആരോമൽ, സായിമ എന്നിവരാണ് മക്കൾ. മരുമക്കൾ: അഖിൻ, ഹണിമ.
സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകുന്നേരം 7:30-ന് കോരങ്ങാട് ശ്മശാനത്തിൽ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

