സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി മാറിയ എൺപതുകളിലെ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന പുതിയ ട്രെൻഡിലേക്ക് പ്രമുഖ രാഷ്ട്രീയ നേതാക്കളും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ അന്നത്തെക്കാലത്തെ വാഹനങ്ങളുടെയും വേഷവിധാനങ്ങളുടെയും പശ്ചാത്തലത്തിൽ തയാറാക്കിയ ചിത്രങ്ങളാണ് വിവിധ രാഷ്ട്രീയ നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ കോട്ടും സൺഗ്ലാസും ധരിച്ചുള്ള എഐ ചിത്രം രമേശ് ചെന്നിത്തല പോസ്റ്റ് ചെയ്തു. ‘ലേറ്റായാലും…’ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി നേതാവ് കെ.സുരേന്ദ്രൻ തന്റെ ചിത്രം പങ്കുവെച്ചത്.
‘ട്രെൻഡിനൊപ്പം ഞങ്ങളും’ എന്ന വരികൾ കുറിച്ചുകൊണ്ട് എ.എ.റഹിം എംപി ഭാര്യയ്ക്കൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചത്. അതേസമയം, എഐ നിർമ്മിത ചിത്രങ്ങൾക്ക് പകരം തങ്ങളുടെ യഥാർത്ഥ പഴയകാല ചിത്രങ്ങൾ പങ്കുവെച്ചും ചില നേതാക്കൾ രംഗത്തെത്തി.
‘ട്രെൻഡിനൊപ്പം നീങ്ങാൻ ഞങ്ങൾക്ക് എഐയ്ക്ക് പിന്നാലെ പോകേണ്ട കാര്യമില്ല..
ഞാനും ലാലുമൊക്കെ അന്നേ ട്രെൻഡിയാ…ഇതാ ഒരു റിയൽ 90’s ട്രെൻഡ്…’ എന്ന് കുറിച്ചുകൊണ്ട് മുൻ മന്ത്രി ഷിബു ബേബിജോൺ തന്റെ പഴയ ചിത്രം പങ്കുവെച്ചു. മുൻ മന്ത്രി എം.കെ.മുനീറും എൺപതുകളിലെ യഥാർത്ഥ ഫോട്ടോയാണ് പുറത്തുവിട്ടത്.
ഇവർക്ക് പുറമേ സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ, മുൻ മന്ത്രി വി.ശിവൻകുട്ടി, മന്ത്രി എൻ.ഷംസുദ്ദീൻ, മാത്യു കുഴൽനാടൻ എംഎൽഎ തുടങ്ങിയവരും ഈ ട്രെൻഡിന്റെ ഭാഗമായി തങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുമായി പങ്കുവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

