പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി പൊലീസ് പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രാവത് ദാസ് ആണ് പിടിയിലായത്.
തങ്ങളുടെ കസ്റ്റഡിയിലായ പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊല്ലപ്പെട്ട
യുവതി തന്റെ ഭാര്യയല്ലെന്നും അവരുമായി രണ്ട് മാസത്തെ പരിചയം മാത്രമാണ് ഉള്ളതെന്നുമാണ് പ്രതിയുടെ മൊഴി. അതേസമയം, ഈ ക്രൂരകൃത്യത്തിന് പിന്നിലുള്ള യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഇത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പാലക്കാട് നിന്നും പശ്ചിമ ബംഗാളിലേക്ക് പ്രത്യേക അന്വേഷണ സംഘം നടത്തിയ യാത്രയ്ക്കൊടുവിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്. കഴിഞ്ഞ രണ്ട് മാസമായി ഈ സ്ത്രീക്കൊപ്പമാണ് പ്രതി താമസിച്ചു വന്നിരുന്നത്.
ഭവാനി പുഴയിൽ ചാക്കുകളിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. പുഴയിൽ വെച്ചുതന്നെയാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മുപ്പതുകാരിയായ യുവതിയുടെ തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

