പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പ്രളയരക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്ത ഓഫ്റോഡ് വാഹനത്തിന് മോട്ടർ വാഹന വകുപ്പ് (എംവിഡി) പിഴ ചുമത്തിയത് തികച്ചും അനുചിതവും സംശയാസ്പദവുമാണെന്ന് അബിൻ വർക്കി എംഎൽഎ വ്യക്തമാക്കി.
പ്രതികൂല സാഹചര്യങ്ങളിൽ ജനങ്ങളെ സഹായിക്കാൻ എത്തിയ വാഹനത്തിനെതിരെ നടപടിയെടുത്തത് സിപിഎം സൈബർ അണികളും ചില നേതാക്കളും പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന നിരവധി പേർ അഭയം തേടിയ പ്രദേശത്ത് പരിശോധന നടത്തി രക്ഷാപ്രവർത്തനം നടത്തിയ വാഹനത്തിന് ഫൈൻ ഈടാക്കിയത് ഒരിക്കലും അംഗീകരിക്കാനാകില്ല.
അടിയന്തര ഘട്ടങ്ങളിൽ ഓരോ വകുപ്പും ഉത്തരവാദിത്തത്തോടും ഔചിത്യത്തോടും കൂടിയാണ് പെരുമാറേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “നിന്നെ ആരെങ്കിലും നിർബന്ധിച്ചോ രക്ഷാപ്രവർത്തനത്തിന് പോകാൻ” എന്ന് ഒരു ഉദ്യോഗസ്ഥൻ ചോദിക്കാൻ തയ്യാറാകുന്നുവെങ്കിൽ, അത്തരക്കാരുടെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് വ്യക്തമാണെന്ന് അബിൻ വർക്കി എംഎൽഎ പറഞ്ഞു.
ഈ വിഷയം അന്ന് തന്നെ ഗതാഗതമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും, സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട് മന്ത്രി കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി വിധിയെ പൂർണ്ണാർത്ഥത്തിൽ ബഹുമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 1ന് ആറന്മുളയിൽ അഭിഭാഷകരുടെ വള്ളസദ്യ നടന്നിരുന്നു. ചടങ്ങിൽ ഹൈക്കോടതിയിലെ ഉന്നത വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും ക്ഷേത്ര സന്ദർശനത്തിനെത്തിയിരുന്നു.
ക്ഷേത്രത്തിൽ നിന്ന് റോഡിലേക്ക് യാത്ര തിരിക്കുന്ന സമയത്ത് അവർക്ക് ആവശ്യമായ സഹായങ്ങളുമായി പൊലീസിനും അഗ്നിരക്ഷാസേനയ്ക്കും ഒപ്പം ഈ ഓഫ്റോഡ് വാഹനങ്ങളും സന്നിഹിതരായിരുന്നതായി അബിൻ വർക്കി വിശദീകരിച്ചു. തുടർന്ന് ഹൈക്കോടതി നിർദ്ദേശിച്ച 45,000 രൂപ പിഴത്തുക ഹൈക്കോടതി അഭിഭാഷക കൂട്ടായ്മയ്ക്ക് വേണ്ടി അരുൺ എസ്.
നായർ, വാഹന ഉടമകളായ അമൽ, ആർദ്ര എന്നിവർക്ക് കൈമാറി. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന അനധികൃത ലൈറ്റുകൾ ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടി എംവിഡി 5,250 രൂപ പിഴ ചുമത്തിയത് നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഈ തുക യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയാണ് അടച്ചത്. എന്നാൽ പിന്നീട് ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പിഴത്തുക 45,000 രൂപയായി നിശ്ചയിക്കപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

