കൊട്ടിയം സ്റ്റേഷൻ പരിധിയിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞ തമിഴ്നാട് സ്വദേശിയെ കേരള പൊലീസ് തമിഴ്നാട്ടിലെത്തി അറസ്റ്റ് ചെയ്തു. തിരുനെൽവേലി സ്വദേശിയായ രമേഷ് എം.
എന്ന സുഭാഷ് (24) ആണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. മാഞ്ഞാലിമുക്ക് പ്രദേശത്തെ ഒരു വീടിന്റെ പോർച്ചിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടോർസൈക്കിൾ മോഷണം പോയ സംഭവത്തിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
2026 ഓഗസ്റ്റ് 23-ന് അർധരാത്രിയിലാണ് ഈ മോഷണം നടന്നത്. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.
പ്രതി തമിഴ്നാട് സ്വദേശിയാണെന്ന് വ്യക്തമായതിനെ തുടർന്ന് അന്വേഷണം അയൽ സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ചാത്തന്നൂർ എ.സി.പി.
രാഖേഷ്, ചാത്തന്നൂർ ഇൻസ്പെക്ടർ അനീസ് എന്നിവരുടെ മേൽനോട്ടത്തിലും നിർദേശപ്രകാരവുമാണ് നടപടികൾ പുരോഗമിച്ചത്. കൊട്ടിയം എസ്.എച്ച്.ഒ.
വിഷ്ണു സജീവ് നേതൃത്വം നൽകിയ അന്വേഷണ സംഘത്തിൽ എസ്.ഐ. അഭിജിത്ത്, സി.പി.ഒമാരായ അരുൺ, അഖിൽ, ഷംനാദ്, പ്രവീൺ എന്നിവരും ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

