പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്നു മംഗളൂരു ജംക്ഷനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയ നടപടി ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ഹൈബി ഈഡൻ എംപി ആരോപിച്ചു. ഒരു മാസത്തോളം നീണ്ട
പാർലമെന്റ് സമ്മേളനം അവസാനിച്ചതിനു പിന്നാലെ തീരുമാനം പ്രഖ്യാപിച്ചതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മംഗളൂരു ജംങ്ഷനെ പാലക്കാട് ഡിവിഷനിൽ നിന്നും മാറ്റിയ കേന്ദ്ര തീരുമാനത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തോടുള്ള മോദി സർക്കാരിന്റെ അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. എല്ലാ മേഖലയിലും കേരളത്തോട് കേന്ദ്രസർക്കാർ അവഗണന തുടരുകയാണ്.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് മംഗളൂരു ജംക്ഷൻ മാറ്റമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാട് ഇക്കാര്യത്തിൽ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന് പ്രത്യേക റെയിൽവേ സോൺ വേണമെന്ന കാലങ്ങളായുള്ള ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ റെയിൽവേ വികസനത്തെ അട്ടിമറിക്കുന്ന കേന്ദ്രനിലപാടുകൾക്ക് എതിരെ കോൺഗ്രസ് പാർലമെന്റിനകത്തും പുറത്തും നിരന്തര സമരം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിരോധത്തിന്റെ ഭാഗമാണ് മംഗളൂരു ജംങ്ഷൻ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യാതൊരു പഠനവും നടത്താതെയുള്ള തീരുമാനം കേരളത്തിന്റെ റെയിൽവേ വികസനത്തിന് കനത്ത തിരിച്ചടിയാകുമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രതിഷേധ മാർച്ചിൽ ജെബി മേത്തർ എംപി, എംഎൽഎമാരായ ടി.ജെ.
വിനോദ്, അൻവർ സാദത്ത്, ദീപക് ജോയ്, കെ. ബാബു, ബി.എ.
അബ്ദുൽ മുത്തലിബ്, വി.ജെ. പൗലോസ്, ഡൊമിനിക് പ്രസന്റേഷൻ, എൻ.
വേണുഗോപാൽ, ഐ.കെ. രാജു, എം.ആർ.
അഭിലാഷ്, കെ.എം. സലീം, ജോസഫ് ആന്റണി, ബാബു പുത്തനങ്ങാടി, ഷാജി കുറുപ്പശേരി, അബ്ദുൽ ലത്തീഫ്, കെവിപി കൃഷ്ണകുമാർ, വി കെ ശശികുമാർ, കെ എക്സ് സേവ്യർ, എൻ ആർ ശ്രീകുമാർ, വി.ആർ.
സുധീർ, കെ പി തങ്കപ്പൻ, സുനില സിബി, വിവേക് ഹരിദാസ്, സിജോ ജോസഫ്, കൊച്ചു ത്രേസ്യ, കെ ജോയ്, സി വിനോദ്, പി വി സജീവൻ, കെ വി ജോൺസൺ തുടങ്ങിയ പ്രമുഖർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

