കേരളത്തിലെ ടൈപ്പ് വൺ പ്രമേഹരോഗികളായ കുട്ടികൾക്ക് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച മിഠായി പദ്ധതി പ്രതിസന്ധിയിൽ. മരുന്ന് വിതരണം ക്രമരഹിതമായതിനെ തുടർന്ന് രോഗബാധിതരായ കുട്ടികളും അവരുടെ കുടുംബങ്ങളും കടുത്ത ദുരിതത്തിലാണ് കഴിയുന്നത്.
ചികിത്സ മുടങ്ങാതിരിക്കാൻ ടൈപ്പ് വൺ ഡയബറ്റിക് സൊസൈറ്റി എന്ന കൂട്ടായ്മ സ്വന്തം നിലയിൽ പണം സ്വരൂപിച്ച് മരുന്നുകൾ വിതരണം ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
മിഠായി പദ്ധതി വഴി നൽകിവന്ന ഇൻസുലിനിൽ മാറ്റം വരുത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇത് പിന്നീട് മരുന്ന് വിതരണം പൂർണ്ണമായും നിലയ്ക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

