പ്രശസ്ത പിന്നണി ഗായകനും മാപ്പിളപ്പാട്ട് കലാകാരനുമായ നിസാർ വയനാട് ദുബായിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
വയനാട് കമ്പളക്കാട് സ്വദേശിയാണ് അദ്ദേഹം. മലയാളമടക്കം മൂന്ന് ഭാഷകളിൽ പിന്നണിഗാനരംഗത്ത് സജീവമായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, വിദേശ വേദികളിലെ സ്ഥിരസാന്നിധ്യമായിരുന്നു.
സംഗീതപരിപാടികളിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞമാസമാണ് അദ്ദേഹം ദുബായിലെത്തിയത്. പനിയെ തുടർന്ന് ചികിത്സ തേടിയ അദ്ദേഹത്തിന്റെ മരണം ശനിയാഴ്ച വൈകീട്ടോടെ ദുബൈ മൻഖൂർ ആശുപത്രിയിൽ വെച്ച് സംഭവിക്കുകയായിരുന്നു.
അടുത്ത ദിവസങ്ങളിൽ സൗദി അറേബ്യയിലും ദുബായിലുമായി വിവിധ സംഗീതപരിപാടികളിൽ പങ്കെടുക്കാൻ തയ്യാറെടുത്തിരിക്കെയാണ് ഈ വേർപാട്. അദ്ദേഹത്തിന്റെ ഭൗതികശേേഷം ദേര മങ്കുൽ ആസ്റ്റർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നിരവധി ജനപ്രിയ മാപ്പിളപ്പാട്ടുകളുടെ അമരക്കാരനായിരുന്നു അദ്ദേഹം.

