കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസലിയாரின் വിവാദ പരാമർശത്തിൽ കടുത്ത വിയോജിപ്പുമായി ജമാഅത്തെ ഇസ്ലാമി രംഗത്ത്.
കാന്തപുരത്തിന്റെ പ്രസ്താവനയോട് മുസ്ലിം സമുദായത്തിന് തന്നെ വിയോജിപ്പുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി നേതാവ് പി. മുജീബുറഹ്മാൻ വ്യക്തമാക്കി.
ഇസ്ലാമോഫോബിയ വളർത്തുന്ന കാര്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിൽ നടക്കുന്ന ചർച്ചകൾ തികച്ചും അനാവശ്യമാണെന്ന് അഭിപ്രായപ്പെട്ട
അദ്ദേഹം, കാന്തപുരത്തിന്റെ പ്രസ്താവനയെ മറയാക്കി ഇസ്ലാമിനെ പൈശാചികവൽക്കരിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ഇതിനിടെ, കാന്തപുരത്തിന്റെ നിലപാടിനെ തള്ളി പാളയം ഇമാം ഡോ.
വി.പി. സുഹൈബ് മൗലവിയും രംഗത്തെത്തി.
ഇസ്ലാമിൽ ലിംഗവിവേചനമില്ലെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് മതപ്രമാണങ്ങൾ എവിടെയും നിഷ്കർഷിക്കുന്നില്ലെന്നുമാണ് പാളയം ഇമാം വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

