മലയാളത്തിന്റെ പ്രമുഖ താരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമാലോകത്തേക്ക് ചുവടുവെച്ച ‘തുടക്കം’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് അഞ്ചാം വാരത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രം ഇതിനോടകം തന്നെ 50 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ചിത്രത്തിന്റെ ഒഫിഷ്യൽ ലോഞ്ച് കഴിഞ്ഞ വർഷം ഒക്ടോബർ മുപ്പതിന് കൊച്ചിയിൽ വെച്ചാണ് നടന്നത്. തുടർന്ന് നവംബർ പതിനേഴിന് കുട്ടിക്കാനത്താണ് ചിത്രത്തിന്റെ ഔദ്യോഗിക ചിത്രീകരണം ആരംഭിച്ചത്.
ഒരു കൊച്ചു കുടുംബ ചിത്രമെന്നാണ് സിനിമയുടെ ലോഞ്ചിംഗ് വേളയിൽ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് വിശേഷിപ്പിച്ചത്. എന്നാൽ തീയേറ്ററുകളിലെത്തിയ ചിത്രം കേവലം ഒരു കുടുംബചിത്രം എന്നതിലുപരി വലിയ കൗതുകങ്ങളാണ് പ്രേക്ഷകർക്കായി കാത്തുവെച്ചിരിക്കുന്നത് എന്നാണ് തിയറ്ററുകളിൽ നിന്നുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡോ.
എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.
ജോമോൻ ടി ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

