പ്രശസ്ത താരം പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന സിനിമയുടെ ടീസർ രണ്ട് മില്യൺ കാഴ്ചക്കാர்களை പിന്നിട്ട് മുന്നേറുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ടീസർ പുറത്തുവിട്ടത്.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന കൊലപാതകവും, തുടർന്നുണ്ടാകുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങളുമാണ് സിനിമയുടെ പ്രമേയമെന്നാണ് പുറത്തുവന്ന ദൃശ്യങ്ങൾ നൽകുന്ന സൂചന. ആശ്രിത നിയമനത്തിലൂടെ ജോലിയിൽ പ്രവേശിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിലെ സംഭവബഹുലമായ അനുഭവങ്ങളാണ് ചിത്രം പറയുന്നത്.
സിനിമാരംഗത്ത് രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കുന്ന പാർവതി തിരുവോത്ത് കരിയറിൽ ആദ്യമായാണ് ഒരു പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 11ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും.
11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയിലേക്ക് കടന്നുവരുന്ന പുതിയൊരു ബാനറിന്റെ ബിഗ് ബഡ്ജറ്റ് സംരംഭം കൂടിയാണ്. ‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
‘ഉള്ളൊഴുക്ക്’ എന്ന സിനിമയ്ക്ക് ശേഷം പാർവതി തിരുവോത്തും, ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിന് ശേഷം വിജയരാഘവനും പ്രധാന വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പാർത്ഥിപന്, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പി.എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് ഈ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
‘ലോക’ എന്ന ചിത്രത്തിന് ശേഷം ചമൻ ചാക്കോ എഡിറ്റിങ്ങും, റോബി രാജ് ഛായാഗ്രഹണവും, മുജീബ് മജീദ് സംഗീത സംവിധാനവും നിർവഹിക്കുന്നു. മനോജ് കുമാർ പി (എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ), ദീപക് രാജ (ലൈൻ പ്രൊഡ്യൂസർ), സനൂപ് ചങ്ങനാശ്ശേരി (പ്രൊഡക്ഷൻ കൺട്രോളർ), ജോസഫ് കെ തോമസ് (ഫിനാൻസ് കൺട്രോളർ), ജയദേവൻ ചക്കടത്ത് (സൗണ്ട് ഡിസൈൻ), മഹേഷ് മോഹൻ (കലാസംവിധാനം), ബേബി പണിക്കർ (ചീഫ് അസോസിയേറ്റ് ഡയറക്ടർ), അമൽ ചന്ദ്രൻ (മേക്കപ്പ്), കലൈ കിംഗ്സൺ (ആക്ഷൻ), സമീറ സനീഷ് (വസ്ത്രാലങ്കാരം), മഞ്ജു ഗോപിനാഥ് (പി.ആർ.ഒ), ടാഗ് 360 ഡിഗ്രി (ഡിജിറ്റൽ പി.ആർ), റിഷാജ് മുഹമ്മദ് (സ്റ്റിൽസ്), റോസ്റ്റഡ് പേപ്പർ (പബ്ലിസിറ്റി ഡിസൈൻ) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
കോട്ടയം, തൃശൂർ, കോയമ്പത്തൂർ, ബാംഗ്ലൂർ, ആലപ്പുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

