മൈസൂരുവിനു സമീപം ചന്നപട്ടണയിൽ കർണാടക സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) സൂപ്പർ ഡീലക്സ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഒൻപതുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി കണ്ണൂരിൽനിന്ന് പുറപ്പെട്ട
കണ്ണൂർ ഡിപ്പോയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.
മുന്നിൽ സഞ്ചരിക്കുകയായിരുന്ന ചരക്കുലോറിയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ബസ് ഡ്രൈവർ, കണ്ടക്ടർ, ഒരു യാത്രക്കാരൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നിസ്സാര പരിക്കേറ്റ മൂന്നു യാത്രക്കാർ പ്രാഥമിക ചികിത്സ തേടിയ ശേഷം ആശുപത്രി വിട്ടു. പരിക്കേറ്റ മറ്റു യാത്രക്കാർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ മാസം രാമനഗരയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപെട്ട് ഡ്രൈവറും കണ്ടക്ടറും മരണപ്പെട്ടിരുന്നു. ഈ ദുരന്തം നടന്നതിന് സമീപപ്രദേശത്താണ് ഇപ്പോൾ വീണ്ടും സമാനമായ രീതിയിൽ മറ്റൊരു സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപ്പെട്ടിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി അധികൃതർ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

