നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ ദുരന്തം വിതച്ച കണക്കുകൾ പുറത്ത്. ഔദ്യോഗിക വിവരങ്ങൾ പ്രകാരം രാജ്യത്ത് ആകെ മരണം 1250 കടന്നു.
നേപ്പാളിൽ മാത്രം 1229 പേർ ജീവൻ വെടിഞ്ഞതായാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അതിർത്തിയിലെ ചൈനീസ് ഭാഗത്ത് 21 പേരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ദുരന്തത്തിൽ 4875 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇതിൽ 561 പേർ വിദേശ പൗരന്മാരാണെന്ന് നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
അതേസമയം, ഇതുവരെ 11,923 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചതായി നേപ്പാൾ സൈന്യം അറിയിച്ചു. എന്നാൽ, ദുരന്തബാധിത മേഖലയിലുള്ള മലയാളികളെക്കുറിച്ച് യാതൊരുവിധ വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല.
ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വൻ ജില്ലയിൽ നിന്നാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
പ്രളയബാധിത പ്രദേശങ്ങളിലെ തിരച്ചിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള 11 അംഗ വിദഗ്ധ സംഘം നേപ്പാളിൽ എത്തിച്ചേർന്നിട്ടുണ്ട്. ദുരന്തമുഖത്ത് അടിയന്തര സഹായം എത്തിച്ച ഇന്ത്യയ്ക്കും ചൈനയ്ക്കും നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷാ നന്ദി രേഖപ്പെടുത്തി.
പ്രളയത്തിന് തൊട്ടുപിന്നാലെ തന്നെ ഇരുരാജ്യങ്ങളും ആവശ്യമായ സഹായങ്ങൾ എത്തിച്ചതായി അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇന്ത്യ, ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങൾ നൽകുന്ന സാമ്പത്തിക സഹായങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിനുള്ള നഷ്ടപരിഹാരമാണെന്ന നിലപാടുമായി വിദേശകാര്യമന്ത്രി ശിസിർ ഖനാൽ രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

