നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ ഔദ്യോഗിക കണക്കുകൾ പുറത്തുവന്നപ്പോൾ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 1220 ആയി ഉയർന്നു. മലയാളികൾ ഉൾപ്പെടെ നാലായിരത്തിലധികം ആളുകളെയാണ് ഇനി കണ്ടെത്താനുള്ളത്.
ദുരന്തബാധിത പ്രദേശങ്ങളിൽ നിന്നുള്ള കണക്കുകൾ പ്രകാരം നേപ്പാളിൽ നിന്ന് മാത്രം 4216 പേരെ കാണാതായിട്ടുണ്ട്. കൂടാതെ ടിബറ്റ് മേഖലയിൽ നിന്ന് 546 പേരെയുമാണ് കാണാതായിട്ടുള്ളത്.
അതേസമയം, പ്രകൃതിദുരന്തത്തിൽ വലയുന്ന ജനങ്ങൾക്ക് അടിയന്തര സഹായമെത്തിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ അഞ്ചാമത്തെ വിമാനം നേപ്പാളിൽ എത്തിച്ചേർന്നു. ദുരന്തം നടന്ന് ഒരാഴ്ച പിന്നിട്ടുകഴിഞ്ഞതിനാൽ പ്രളയക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ട് വിവിധയിടങ്ങളിൽ നിന്നും കണ്ടെത്തുന്ന മൃതദേഹങ്ങൾ പലതും അഴുകിയ നിലയിലാണ്.
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ചിലിമെയിലെ ഹൈഡ്രോപവർ ടണലുകളിൽ ഇന്ത്യൻ റെസ്ക്യൂ ടീം പ്രവേശിച്ചെങ്കിലും കനത്ത വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. തുരങ്കത്തിലെ ഇടുങ്ങിയ സ്ഥലവും ചെളിനിറഞ്ഞ പ്രതലവും കാരണം ഇവിടെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

