സംസ്ഥാനത്ത് വീണ്ടും ക്രൂരമായ കുടുംബാക്രമണം. മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് അമ്മയെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ മകൻ പൊലീസിന്റെ പിടിയിലായി.
തേവലപ്പുറം കുഴയ്ക്കാട് നന്ദനത്തിൽ അഖിൽ കുമാർ (32) ആണ് പുത്തൂർ പൊലീസിന്റെ പിടിയിലായത്. മദ്യപിച്ചെത്തിയ ഇയാൾ അമ്മ സതിയുടെ (62) കയ്യിലാണ് വെട്ടിപ്പരുക്കേൽപിച്ചത്.
അഖിൽ മദ്യപിച്ചെത്തി വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കാറുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജോലിക്കു പോകാൻ തയാറാകാത്തത് കഴിഞ്ഞ ദിവസം സതി ചോദ്യം ചെയ്തിരുന്നു.
ഇതിൽ പ്രകോപിതനായ ഇയാൾ വെട്ടുകത്തി എടുത്ത് സതിക്കു നേരെ വീശുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് സതിക്ക് കയ്യിൽ ഗുരുതരമായി പരുക്കേറ്റത്.
പരുക്കേറ്റ ഇവർ നിലവിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

