ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒഴിവാക്കിയ പാക്കിസ്ഥാൻ നടപടിക്കെതിരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രംഗത്ത്. ഫോട്ടോയിൽ കൃത്രിമം കാണിച്ച് മോദിയെ ഒഴിവാക്കിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഓഫിസിന്റെ നടപടിയെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.
ഇന്ത്യയുമായി ഇത്തരം കുതന്ത്രങ്ങൾക്ക് പാക്കിസ്ഥാൻ മുതിരരുതെന്ന് ഷിൻഡെ മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം അത്യന്തം അപലപനീയവും നിർഭാഗ്യകരവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തിൽനിന്ന് ഫോട്ടോ എഡിറ്റ് ചെയ്ത് മാറ്റിയതുകൊണ്ട് ആഗോളതലത്തിലും രാജ്യത്തിനകത്തും മോദിക്കുള്ള ഉന്നത സ്ഥാനത്തിന് കോട്ടമൊന്നും തട്ടാൻ പോകുന്നില്ല. പാക്കിസ്ഥാൻ നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തിട്ടുണ്ടാകാം, എന്നാൽ മോദി വിചാരിച്ചാൽ ലോക ഭൂപടത്തിൽ നിന്നുപോലും പാക്കിസ്ഥാനെ തുടച്ചുനീക്കാൻ സാധിക്കുമെന്ന് ഷിൻഡെ ഓർമ്മിപ്പിച്ചു.
കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ സമാപിച്ച ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോയെ കേന്ദ്രീകരിച്ചാണ് വലിയ വിവാദങ്ങൾ ഉടലെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള ചിത്രമാണ് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചത്.
പാക്ക് പ്രധാനമന്ത്രിയെ ചിത്രത്തിന്റെ കൃത്യം മധ്യഭാഗത്തായി വരുന്ന രീതിയിലായിരുന്നു ഈ എഡിറ്റഡ് ഫോട്ടോ തയാറാക്കിയിരുന്നത്. എന്നാൽ യഥാർത്ഥ ചിത്രം പുറത്തുവന്നതോടെ കള്ളം പൊളിയുകയും വൻതോതിൽ വിമർശനങ്ങൾ ഉയരുകയും ചെയ്തു.
തുടർന്ന് പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് പാക്ക് അധികൃതർ ഒടുവിൽ ഗ്രൂപ്പ് ഫോട്ടോയുടെ പൂർണ്ണരൂപം ഔദ്യോഗികമായി പോസ്റ്റ് ചെയ്യാൻ തയ്യാറായത്. ഉച്ചകോടിക്കിടെ ഇരുരാജ്യങ്ങളും തമ്മിൽ പരസ്പരം പരോക്ഷ വിമർசனങ്ങൾ ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ഫോട്ടോ വിവാദവും അരങ്ങേറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

