തൃശൂർ: കൈക്കൂലി ആവശ്യപ്പെട്ടെന്ന ഗുരുതര പരാതിയിൽ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറി രാജേന്ദ്രന് അരങ്ങത്ത് എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ്. തൃശൂർ താണിക്കുടം സ്വദേശി ദേവേന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണായക നടപടി.
2013-ൽ 17 സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് വേണ്ടിയാണ് താണിക്കുടം സ്വദേശിയായ ദേവേന്ദ്രൻ അന്ന് ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന സനീഷ് കുമാർ ജോസഫിനെ സമീപിച്ചത്. എന്നാൽ പട്ടയം ശരിയാക്കി നൽകുന്നതിനായി ഇവർ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

