തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്ര തടസ്സപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ മുന്‍ ഡിസിസി അംഗം ചേന്തി അനിലിന് കോടതി ജാമ്യം അനുവദിച്ചു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം വിധിച്ചത്.
ബിഎന്‍എസ് 61(2) വകുപ്പ് പ്രഡിയാണ് ഇയാള്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് പ്രതിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, ചേന്തി അനിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ന് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും, പൊലീസിന്റെ ഭാഗത്തുനിന്നും ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതിനാല്‍ രണ്ടാഴ്ച മുമ്പ് തന്നെ ഈ പരിപാടിയില്‍ നിന്നും താന്‍ പിന്മാറിയിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

