പ്രമുഖ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ പുതിയ ചിത്രം ‘ഖലീഫ’ തിയറ്ററുകളിൽ മികച്ച പ്രദർശനം തുടരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 20ന് റിലീസ് ചെയ്ത ചിത്രത്തിന് തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സെൻസർ ബോർഡിന്റെ U/A 16+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരുടെ റിപ്പോർട്ടുകൾ പ്രകാരം റിലീസ് ചെയ്തതുമുതൽ ഇതുവരെ ആഗോളതലത്തിൽ 43 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
സംവിധായകൻ വൈശാഖ് ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ രചനയും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത് ജിനു എബ്രഹാമാണ്. ജിനു ഇന്നോവേഷൻസിന്റെ ബാനറിലാണ് ചിത്രം തിയറ്ററുകളിലെത്തിയിരിക്കുന്നത്.
സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് ചിത്രത്തിൽ നായികയായി അഭിനയിച്ചിരിക്കുന്നത്.
മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്. കൂടാതെ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി സൂപ്പർതാരം മോഹൻലാൽ അതിഥി വേഷത്തിലും എത്തുന്നുണ്ട് എന്നത് ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.
രഞ്ജി പണിക്കർ, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജേക്സ് ബിജോയ് സംഗീതം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് പട്ട
ഇടംനേടിക്കഴിഞ്ഞു. ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ജോമോൻ ടി ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്: പ്രശാന്ത് നായർ, പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ്: വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ്: സിനറ്റ് സേവ്യർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

