കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചുരത്തിലൂടെയുള്ള വാഹനയാത്രയ്ക്കിടെ യുവാക്കളുടെ ഗുരുതരമായ നിയമലംഘനം. ഇന്നലെ ഉച്ചക്ക് ഒന്നോടെ കാറിൽ ചുരം ഇറങ്ങി വരുമ്പോഴാണ് മൂന്നു യുവാക്കൾ എഴുന്നേറ്റ് നിന്നു തല പുറത്തേക്കിട്ട് അഭ്യാസ പ്രകടനം നടത്തിയത്.
ചുരത്തിലെ കനത്ത ഗതാക്കുക്കിനിടയിലൂടെയായിരുന്നു അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിലുള്ള ഈ പ്രവൃത്തി. കാറിന്റെ മുകളിൽ താളം അടിച്ചും വലിയ രീതിയിൽ ശബ്ദം ഉണ്ടാക്കിയും മറ്റ് യാത്രികർക്ക് ഭീഷണിയാകും വിധമായിരുന്നു വാഹനം ഓടിച്ചിരുന്നത്.
ഈ അപകടയാത്രയുടെ ദൃശ്യങ്ങൾ പിന്നിൽ വന്ന വാഹനങ്ങളിലെ യാത്രക്കാർ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. തുടർന്ന് ഈ ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പിനും പൊലീസിനും അയച്ചുകൊടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

