ലോകത്തിലെ കോടീശ്വരന്മാർ ഏറ്റവും കൂടുതൽ പ്രിയം പ്രകടിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ മുൻനിരയിൽ. നിലവിൽ 52 ശതകോടീശ്വരന്മാരാണ് രാജ്യത്തുള്ളത്.
ഇവരുടെ ആകെ സമ്പാദ്യം 20,100 കോടി യുഎസ് ഡോളർ വരും. ഇതിൽ 43 പേരുടെയും പ്രധാന പ്രവർത്തന കേന്ദ്രം ദുബായ് നഗരമാണ്.
ശതകോടീശ്വരന്മാരുടെ സാന്നിധ്യം കണക്കിലെടുക്കുമ്പോൾ ലോകത്ത് 15-ാം സ്ഥാനത്താണ് യുഎഇയുടെ സ്ഥാനം. ബിസിനസ് സൗഹൃദപരമായ അന്തരീക്ഷം, സാങ്കേതിക രംഗത്തെ അതിവേഗ വളർച്ച, സുശക്തമായ സാമ്പത്തിക സേവന മേഖല, ആഗോളതലത്തിലുള്ള സംരംഭക ശൃംഖല, ഉയർന്ന ജീവിത നിലവാരം എന്നിവയാണ് ആഗോള നിക്ഷേപകരെയും അതിസമ്പന്നരെയും ദുബായിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.
അയൽരാജ്യമായ സൗദി അറേബ്യയിൽ 59 ശതകോടീശ്വരന്മാർ ഉണ്ടെങ്കിലും, ആകെ സമ്പത്തിന്റെ കാര്യത്തിൽ യുഎഇ തന്നെയാണ് മുന്നിൽ നിൽക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

