ഡല്‍ഹിയില്‍ സിപിഐയുടെ നിര്‍ണായകയോഗം ചേര്‍ന്നു. പ്രതിപക്ഷ ഉപനേതൃപദവിയെ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ യോഗം ചേര്‍ന്നത്.
എന്നാല്‍, പ്രതിപക്ഷ ഉപനേതൃ പദവിയുടെ കാര്യത്തില്‍ പാര്‍ട്ടി കടുത്ത തീരുമാനങ്ങളിലേക്ക് ഉടനടി കടക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട
കാര്യങ്ങള്‍ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. സിപിഐഎംന്റെ ഔദ്യോഗിക തീരുമാനം പുറത്തുവരുന്നത് വരെ കാത്തിരിക്കാനാണ് പാര്‍ട്ടിയുടെ നിലവിലെ നീക്കം.
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സിപിഎം ഔദ്യോഗികമായി തീരുമാനം അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ ഉപനേതൃ പദവിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അത് എപ്പോഴും പറയേണ്ടതില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
പദവി ലഭിച്ചില്ലെങ്കില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ സംബന്ധിച്ച ചര്‍ച്ചകളും യോഗത്തില്‍ ഉയര്‍ന്നുവന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

