ശബരിമല സീസണ് ഒഴികെയുള്ള കാലയളവിലെ എക്കാലത്തെയും ഉയര്‍ന്ന പ്രതിദിന ടിക്കറ്റ് വരുമാന നേട്ടവുമായി കെഎസ്ആർടിസി പുതിയ ചരിത്രമെഴുതി. ഓഗസ്റ്റ് 31ന് മാത്രം ടിക്കറ്റ് വില്പനയിലൂടെ കോര്പറേഷന് ലഭിച്ചത് 10.82 കോടി രൂപയാണ്.
ഇതിനു പുറമെ ടിക്കറ്റ് ഇതര വരുമാനമായ 83.74 ലക്ഷം രൂപ കൂടി കണക്കാക്കുമ്പോൾ അന്നേ ദിവസത്തെ മൊത്തം വരുമാനം 11.66 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വര്‍ഷം ഇതേ തീയതിയില്‍ ലഭിച്ച 10.19 കോടി രൂപയുടെ മുൻ റെക്കോർഡാണ് ഇത്തവണ വഴിമാറിയത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 62.62 ലക്ഷം രൂപയുടെ വര്‍ദ്ധനവാണ് അധികമായി കൈവരിക്കാൻ സാധിച്ചത്. വെറും ഒരാഴ്ചയ്ക്കുള്ളില്‍ ടിക്കറ്റ് വില്‍പ്പനയില്‍ 22.7 ശതമാനം വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്.
ഓഗസ്റ്റ് 31ലെ കണക്കുകൾ പ്രകാരം ബസുകൾ ആകെ 15.66 ലക്ഷം കിലോമീറ്ററാണ് സർവീസ് പൂർത്തിയാക്കിയത്. ഇതോടെ ഒരു കിലോമീറ്ററിന് ലഭിച്ച ശരാശരി വരുമാനം 69.09 രൂപയായി ഉയര്‍ന്നു.
മുൻ വർഷം ഇത് 64.89 രൂപ മാത്രമായിരുന്നു. കൂടാതെ ഒരു ബസിന്റെ ശരാശരി വരുമാനത്തിലും ശ്രദ്ധേയമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 22,123 രൂപയായിരുന്ന സ്ഥാനത്ത് ഈ വർഷം അത് 23,477 രൂപയായാണ് വർധിച്ചത്. കഴിഞ്ഞ വര്‍ഷം 4,528 ബസുകൾ സർവീസ് നടത്തിയ സ്ഥാനത്ത് ഇത്തവണ 4,641 ബസുകളാണ് നിരത്തിലിറങ്ങിയത്.
മുൻ വർഷത്തേക്കാൾ 113 ബസുകൾ അധികമായി സർവീസ് നടത്തിയതും ഈ നേട്ടത്തിന് വലിയ കരുത്തായി മാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

