മദീനയിൽ തീർഥാടകർക്കും പ്രദേശവാസികൾക്കും ഷോപ്പിങ് കൂടുതൽ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായി പുതിയ ലുലു ഹൈപ്പർമാർക്കറ്റ് യാഥാർത്ഥ്യമായി. കിങ് ഖാലിദ് റോഡിൽ ഹറമൈൻ ട്രെയിൻ സ്റ്റേഷനു സമീപമാണ് പുതിയ സ്റ്റോർ തുറന്നിരിക്കുന്നത്.
ഉപഭോക്താക്കൾക്കായി വിപുലമായ ഉൽപന്ന ശേഖരമാണ് ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിട്ടുള്ളത്. ഫ്രഷ് ഫുഡ്, ബേക്കറി ഉൽപന്നങ്ങൾ, ഇറച്ചി, മത്സ്യം എന്നിവയ്ക്കു പുറമെ വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, മൊബൈൽ ആക്സസറീസ്, വീട്ടുപകരണങ്ങൾ എന്നിവയും ഇവിടെ ലഭ്യമാണ്.
കൂടാതെ, വാഹനങ്ങൾക്കായി വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സൗദി അറേബ്യയിലെ റീട്ടെയ്ൽ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സ്റ്റോർ ആരംഭിച്ചതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.
യൂസഫലി വ്യക്തമാക്കി. പ്രാദേശിക വികസനത്തിന് ആക്കം കൂട്ടുന്നതിനൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത്തരം പുതിയ പദ്ധതികൾ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദീന ചേംബർ ഓഫ് കൊമേഴ്സ് ബോർഡ് ചെയർമാൻ ഫഹദ് അൽയാൻ അൽമുഗീർ ഹൈപ്പർമാർക്കറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

