ഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളും സുപ്രീംകോടതി റദ്ദാക്കി. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഫയല്‍ ചെയ്തിട്ടുള്ള എല്ലാ കേസുകളും പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ജൂലൈ 20 മുതല്‍ 25 വരെയുള്ള വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട നിയമനടടികളാണ് ഇതോടെ ഒഴിവാക്കപ്പെട്ടത്.
വിദ്യാര്‍ത്ഥികള്‍ക്ക് നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണായക തീരുമാനമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. അതേസമയം, പരീക്ഷ റദ്ദാക്കലിനെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട നിയമപോരാട്ടങ്ങളിൽ നിർണ്ണായക വഴിത്തിരിവായിരിക്കുകയാണ് ഈ ഉത്തരവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

