വടകര എം.എല്‍.എയും ആര്.എം.പി നേതാവുമായ കെ.കെ. രമയ്ക്കെതിരെ വ്യക്തിപരമായ അധിക്ഷേപ പരാമര്‍ശങ്ങളുമായി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം കെ.
അനില്‍കുമാര്‍ രംഗത്ത്. കോണ്‍ഗ്രസിനെ സേവിക്കുന്നതിനും ലീഗിന്റെ കാല് തിരുമുന്നതിനും ബിജെപിയെ തഴുകുന്നതിനുമുള്ള കഷ്ടപ്പാടിലാണ് വടകര എം.എല്‍.എ എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നത്.
കൂടാതെ, കെ.കെ. രമ ഇരവാദം ഉന്നയിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്.
കണ്ണൂരില്‍ സി.പി.ഐ.എം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗങ്ങളെക്കുറിച്ച് ഉള്‍പ്പെടെ കെ.കെ. രമ നടത്തിയ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് സി.പി.ഐ.എം നേതാവിന്റെ ഈ അധിക്ഷേപ പരാമര്‍ശം പുറത്തുവന്നിരിക്കുന്നത്.
ടി.പി. ചന്ദ്രശേഖരന്റെ ഗതി വി.
കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും ഉണ്ടാകരുത് എന്ന് ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ കെ.കെ.
രമ നടത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ: സി.പി.ഐ.എം വിരുദ്ധ രാഷ്ട്രീയം എങ്ങോട്ട്: കണ്ണഞ്ചിപ്പിക്കുന്ന ഒരു വിജയം നേടിയെങ്കിലും എന്തുകൊണ്ട് കെ.പി.സി.സി ആഫീസ് അനാഥമായി.
യു.ഡി.എഫ് മൃതപ്രായമായ നിലയില്‍ നിശബ്ടമായി. വലതുപക്ഷത്തിന്റെ മറുപാതിയായ ബി.ജെ.പിയിലും തമ്മിലടിയും ഫണ്ടു മോഷണവും കലശലായി.
ഇതിനെ മറച്ചുവയ്ക്കാന്‍ ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്ന രക്ഷാപ്രവര്‍ത്തകരായി വലതുപക്ഷ മാധ്യമങ്ങള്‍ വന്നിരിക്കുന്നു. പ്രതിപക്ഷ ഉപനേതാവ് എന്ന സാങ്കേതികത ഒരു തര്‍ക്ക പ്രശ്നമല്ല.
ബന്ധപ്പെട്ട പാര്‍ടികള്‍ അത് കൈകാര്യം ചെയ്യും.
അതിനപ്പുറം ഒന്നും സംഭവിക്കില്ല എന്നറിയുന്നവര്‍ക്ക് കൂടി ഒന്നാശ്വസിക്കാന്‍ ചില ചര്‍ച്ചകള്‍ വഴിവച്ചു എന്നതു സത്യം. സി.പി.ഐ.എം തെരഞ്ഞെടുപ്പ് റിവ്യു പൂര്‍ത്തിയാക്കി.
ലോകാവസാനം വരെ തളിപ്പറമ്പും പയ്യന്നൂരും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കേണ്ടതില്ല. അമ്പലപ്പുഴയിലും കാര്യങ്ങള്‍ വ്യക്തമായി.
ഒറ്റുകാര്‍ അവരുടെ വഴിക്കു പോകട്ടെ. അവര്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ മാത്രം: അവര്‍ക്ക് അത്രയുമേ പ്രസക്തിയുള്ളു.
ഇന്നു രാവിലെ മനോരമയില്‍ വടകര എം.എല്‍.എയുടെ തല കണ്ടു. ഉദ്ദേശം വ്യക്തം.
ഇരവാദം: പയ്യന്നൂരിലും തള്ളിപ്പറമ്പിലും അമ്പലപ്പുഴയിലും ചൊറിയലും മാന്തലും വാര്‍ത്തയാക്കി സി.പി.ഐ.എമ്മിനെ വേട്ടയാടാന്‍ തുടര്‍ പരിപാടിയുടെ തുടക്കം മനോരമയിലുണ്ട്. സഖാക്കള്‍ ജാഗ്രത കാട്ടുക ‘5 സി.പി.ഐ.എം വിശാല സംസ്ഥാന കമ്മറ്റിയില്‍ പി.ബിയില്‍ നിന്നു് ഒന്‍പതു പേര് ..
മനോരമ ഇന്നലെ ഞെട്ടി: ആദ്യമായല്ല പാര്‍ടി നേതൃത്വം കേരളത്തില്‍ വരുന്നത്. രണ്ടു മാസം മുമ്പ് സംസ്ഥാന കമ്മറ്റിയില്‍ ഏഴു പി.ബി അംഗങ്ങള്‍ പങ്കെടുത്തതാണു് ‘ തെരഞ്ഞെടുപ്പ് റിവ്യു അംഗീകരിച്ചു കഴിഞ്ഞാല്‍ അതിന്റെ പശ്ചാത്തലത്തില്‍ പാര്‍ടിയെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തമാക്കുകയെന്നതാണു് കോഴിക്കോട് യോഗലക്ഷ്യം: ആത് കമ്മറ്റികളുടെ തെരഞ്ഞെടുപ്പ് അജണ്ടയുള്ള മീറ്റിംഗ് അല്ല.
അതു വച്ച് വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതിനെതിരെ ഒരു കുറിപ്പ് ഞാന്‍ എഴുതിയിരുന്നു. സി.പി.ഐ.എമ്മിനെ ഒറ്റുകൊടുത്തവരെക്കൊണ്ട് തുടര്‍ന്നും പാര്‍ട്ടിയെ പിന്നില്‍ നിന്നും തല്ലാന്‍ കൂലിത്തല്ലുകാരായി നാലു് യു.ഡി.എഫ് എം.എല്‍.എമാരെ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു.
അവര്‍ സി.പി.ഐ.എം നന്നാക്കികളല്ല വടകര എം.എല്‍.എയുടെ കഷ്ടപ്പാട്: കോണ്‍ഗ്രസ്സിനെ സേവിക്കണം. ലീഗിന്റെ കാലുതിരുമ്മണം.
ബി.ജെ.പിയെ തഴുകണം. അതിനിടയിലും സി.പി.ഐ.എമ്മിനെ നന്നാക്കണം’ കഷടം: നിര്‍ത്താറായില്ല അല്ലേ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

