കാഠ്മണ്ഡു: നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ ദുരന്തതീവ്രത വർധിക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 1003 മൃതദേഹങ്ങളാണ് ദുരന്തമുഖത്തുനിന്നും കണ്ടെടുത്തത്.
മലയാളികൾ ഉൾപ്പെടെ ഏകദേശം 4,000-ത്തോളം പേരെയാണ് ഇനിയുമായി കണ്ടെത്താനുള്ളത്. നദികളിൽ ജലനിരപ്പ് വീണ്ടും അപകടകരമായ രീതിയിൽ ഉയരുന്ന പശ്ചാത്തലത്തിൽ ഭരണകൂടം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നേപ്പാൾ സർക്കാറിന്റെ ഔദ്യോഗിക കണക്കുപ്രകാരം കൃത്യമായി പറഞ്ഞാൽ 3916 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. വിദേശികൾ ഉൾപ്പെടെ പതിനൊന്നായിരത്തിലധികം ആളുകളെ സുരക്ഷിതരായി രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.
എന്നാൽ വിവിധ ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന 650-ലധികം തൊഴിലാളികളെക്കുറിച്ചും യാതൊരു വിവരവുമില്ല. പ്രതികൂല കാലാവസ്ഥയും റോഡ് ഗതാ തടസ്സങ്ങളും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ തോതിൽ വെല്ലുവിളിയാകുന്നുണ്ട്.
കാണാതായവർക്കായുള്ള തിരച്ചിൽ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ഊർജിതമായി തുടരുകയാണ്.

