കിർഗിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ ഇന്ത്യയുടെ നയം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിലൂടെയല്ല, മറിച്ച് നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ സകല തർക്കങ്ങളും പരിഹരിക്കാൻ സാധിക്കൂ എന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് എന്നിവർ സന്നിഹിതരായിരിക്കെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരവാദത്തിനെതിരെ ആഗോള സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന് അദ്ദേഹം ചടങ്ങിൽ ഊന്നിപ്പറഞ്ഞു.
ഭീകരവാദത്തിന്റെ സാമ്പത്തിക സ്രോതസ്സുകളും സുരക്ഷിത താവളങ്ങളും ഉൾപ്പെടെയുള്ള മുഴുവൻ ആവാസവ്യവസ്ഥയും തകർത്തെറിയേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുൻപായി ഉസ്ബെക്കിസ്ഥാൻ സന്ദർശനം അദ്ദേഹം പൂർത്തിയാക്കിയിരുന്നു.
സന്ദർശനവേളയിൽ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവിൽ നിന്ന് അദ്ദേഹം ഉന്നത ബഹുമതി സ്വീകരിക്കുകയുണ്ടായി. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരം, ഹരിതോർജം, ടെക്നോളജി തുടങ്ങിയ വിവിധ നിർണായക മേഖലകളിൽ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

