പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം വിതരണം ചെയ്ത സംഭവത്തിൽ തൃശൂരിൽ നിയമനടപടി. തൃശൂർ മണ്ണുത്തി മയൂര ബാറിനെതിരെയാണ് ഗുരുതരമായ ആരോപണത്തിൽ കേസെടുത്തിരിക്കുന്നത്.
മണ്ണുത്തി പൊലീസ് ആണ് സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ബാറിനുള്ളിൽ വെച്ച് പതിനേഴുകാരൻ മറ്റ് ചിലരുമായി സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം കുട്ടിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം പുറത്തുവരുന്നത്. ഈ സംഭവത്തിന് പിന്നാലെ കുട്ടിയുടെ അമ്മയും പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിൽ ബാർ മാനേജ്മെന്റിന് വീഴ്ചപറ്റിയിട്ടുണ്ടോയെന്ന കാര്യം ഉൾപ്പെടെയുള്ളവ പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

