കോഴിക്കോട് ജില്ലയിൽ ആദ്യമായി ദേശാടനപ്പക്ഷിയായ ഇളംപാറക്കുരുവിയെ (Pale Rockfinch) കണ്ടെത്തി. കാപ്പാട് കടപ്പുറത്താണ് ഈ അപൂർവ്വ പക്ഷിയെ നിരീക്ഷകർ കണ്ടെത്തിയത്.
കേരളത്തിൽ ഇതു നാലാം തവണയാണ് ഈ ഇനം പക്ഷിയെ കണ്ടെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിനു മുൻപ് മാടായിപ്പാറയിലാണ് ഇളംപാറക്കുരുവിയെ ആദ്യം കണ്ടെത്തിയിട്ടുള്ളത്.
തുർക്കി, മധ്യ പൂർവേഷ്യ, ഇറാൻ, പടിഞ്ഞാറൻ അഫ്ഗാനിസ്ഥാൻ, ബലൂചിസ്ഥാൻ എന്നീ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ പക്ഷികൾ സാധാരണയായി ജൂലൈ–ഓഗസ്റ്റ് മാസങ്ങളിലാണ് ഇന്ത്യയിലേക്ക് ചേക്കേറുന്നത്. തുടർന്ന് ഫെബ്രുവരിയോടെ ഇവ തങ്ങളുടെ ആവാസമേഖലയിലേക്ക് തിരികെപ്പോവുകയാണു പതിവ്.
പക്ഷിനിരീക്ഷകരായ എം.സി.അനീഷ്, വിനീത അനീഷ് എന്നിവരാണ് കാപ്പാട് കടപ്പുറത്ത് ഈ പക്ഷികളെ കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

