ഉപരോധങ്ങളിലൂടെയും സൈനിക നീക്കങ്ങളിലൂടെയും ഇറാനെ വരുതിയിലാക്കാൻ പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ്. സാമ്പത്തികമായും സൈനികമായും ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം കനക്കുന്നത് ലോക സമ്പദ്വ്യവസ്ഥയെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി ആഗോള വിപണിയിൽ എണ്ണവില 91 ഡോളറിന് മുകളിലേക്ക് ഉയർന്നു, ഒപ്പം ഓഹരി വിപണികളിൽ വൻ ഇടിവുമിതുണ്ടാക്കി. അമേരിക്കയുടെയും ഇസ്രയേലിന്റെയും തുടർച്ചയായ ആക്രമണങ്ങളിൽ ഇറാന്റെ സൈനിക ശേഷിക്ക് കനത്ത ആഘാതമേറ്റിട്ടുണ്ട്.
ലാറക് ദ്വീപ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലുണ്ടായ വ്യോമാക്രമണങ്ങൾ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെയും എണ്ണ റിഫൈനറികളെയും സാരമായി ബാധിച്ചു. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ തടയാൻ യുഎസ് സൈന്യം നടത്തുന്ന നീക്കങ്ങൾ ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയെ പൂർണ്ണമായും സ്തംഭിപ്പിച്ചു.
എന്നിട്ടും വഴങ്ങാത്ത നിലപാടാണ് ഇറാൻ തുടരുന്നത്. കഴിഞ്ഞദിവസം ലാറക് ദ്വീപിലെ ഐആർജിസിയുടെ രണ്ട് റോക്കറ്റ് ലോഞ്ചിങ് കേന്ദ്രങ്ങൾ യുഎസ് വ്യോമാക്രമണത്തിലൂടെ തകർത്തിരുന്നു.
ഇതിനു മറുപടിയായി മണിക്കൂറുകൾക്കകം ജോർദാനിലെ ഉൾപ്പെടെയുള്ള യുഎസ് സൈനിക താവളങ്ങൾക്കുനേരെ ഇറാൻ ശക്തമായ തിരിച്ചടി നൽകി. ഇറാന്റെ എണ്ണ കയറ്റുമതിയുടെ സിരാകേന്ദ്രമായ ഖാർഗ് ദ്വീപ് ആക്രമിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
“ഇറാൻ ഒരു തോൽവിയാണ്. തോറ്റുപോയ രാജ്യം.
അവരെ ഞങ്ങൾ അതിശക്തമായി ആക്രമിക്കും. ഖാർഗ് ദ്വീപ് കഷ്ണങ്ങളാക്കി മാറ്റും” എന്നാണ് ട്രംപ് ഒരു മാധ്യമത്തോട് വ്യക്തമാക്കിയത്.
എങ്കിലും, ചരിത്രപ്രധാനമായ ഒട്ടേറെ പൈതൃക പദ്ധതികളുള്ള ഈ പ്രദേശം ആക്രമിക്കാൻ യുഎസ് തയ്യാറാകുമോ എന്ന കാര്യത്തിൽ സംശയങ്ങളുണ്ട്. ചൈനയെ ലക്ഷ്യമിട്ട് പുതിയ സാമ്പത്തിക ഉപരോധം ഇറാന്റെമേൽ വർഷങ്ങളായി തുടരുന്ന ഉപരോധങ്ങൾ ഭരണകൂടത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് യുഎസ് ട്രഷറി വകുപ്പിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ.
ഇറാന് ഒരൊറ്റ ഡോളർ പോലും ലഭിക്കാത്ത വിധം സാമ്പത്തികമായി പൂർണ്ണമായും വരിഞ്ഞുമുറുക്കാനുള്ള നീക്കത്തിലാണ് അധികൃതർ. ഇതിന്റെ ഭാഗമായി ഈജിപ്ഷ്യൻ ബാങ്കായ ബാങ്ക് മിസറിന്റെ യുഎഇ ശാഖയ്ക്കെതിരെ നടപടികൾ സ്വീകരിച്ചിരുന്നു.
എന്നാൽ, ഇറാനുമായി സജീവ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ചൈനീസ് ബാങ്കുകൾക്കെതിരെ കർശന നടപടിയുണ്ടായാൽ മാത്രമേ കാര്യമുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഈ ആഴ്ച തന്നെ പുതിയ സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിക്കുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് സൂചിപ്പിച്ചിട്ടുണ്ട്.
ചൈനീസ് ബാങ്കുകളെ ലക്ഷ്യമിട്ടാകും ഈ നീക്കമെന്നാണ് കരുതപ്പെടുന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിൽ വലിയൊരു സാമ്പത്തിക യുദ്ധത്തിന് കളമൊരുക്കുമെന്ന ആശങ്കയും ശക്തമാണ്.
കുതിച്ചുയർന്ന് ക്രൂഡോയിൽ വില വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതും ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ തുടരുന്നതും കപ്പൽ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഹോർമുസിൽ ഇറാനും യുഎസും, ചെങ്കടലിൽ ഹൂതികളും നടത്തുന്ന ഉപരോധങ്ങൾ എണ്ണവില വർദ്ധനവിന് കാരണമായി.
നിലവിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.86 ശതമാനം ഉയർന്ന് 91.27 ഡോളറിലെത്തി. ഡബ്ല്യുടിഐ വില 1.12 ശതമാനം വർധിച്ച് 86.72 ഡോളറായുമാണ് വ്യാപാരം തുടരുന്നത്.
ഇന്ത്യൻ ഓഹരി വിപണിയിൽ ആശങ്ക പ്രതീക്ഷകളെ മറികടന്ന് ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യൻ ജിഡിപി 7.8 ശതമാനം വളർച്ച കൈവരിച്ചെങ്കിലും യുഎസ്-ഇറാൻ യുദ്ധാന്തരീക്ഷം വിപണിക്ക് തിരിച്ചടിയാകുന്നുണ്ട്. ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
സെൻസെക്സും നിഫ്റ്റിയും ഇന്നും നഷ്ടത്തിൽ തുടരാനാണ് സാധ്യത. വാഹന നിർമ്മാണ കമ്പനികളുടെ ജൂൺ മാസത്തെ വിൽപ്പന കണക്കുകളും യുഎസിന്റെ തൊഴിൽ വിവരങ്ങളും ഈ വാരം ഇന്ത്യൻ വിപണിയുടെ ഗതി നിർണ്ണയിക്കും.
പശ്ചിമേഷ്യയിലെ പ്രതിസന്ധിയും വിദേശ നിക്ഷേപങ്ങളുടെ പിൻവലിക്കലുകളും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇന്നലെ മാത്രം ഏകദേശം 8000 കോടി രൂപയാണ് വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പിൻവലിച്ചത്.
ഏഷ്യൻ വിപണികളിൽ തളർച്ച; സ്വർണവിലയിൽ സ്ഥിരത ഇറാൻ-യുഎസ് സംഘർഷം വീണ്ടും ശക്തമായതോടെ യുഎസ് വിപണികൾക്കൊപ്പം ജാപ്പനീസ് നിക്കേയ്, ഹോങ്കോങ്, ഷാങ്ഹായ്, കൊറിയയുടെ കോസ്ഡാക് തുടങ്ങിയ ഏഷ്യൻ സൂചികകളും 1.20 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. അതേസമയം, കഴിഞ്ഞ ദിവസം വലിയ നഷ്ടം നേരിട്ട
രാജ്യാന്തര സ്വർണവിലയിൽ ഇന്ന് നേരിയ പുരോഗതിയുണ്ട്. ഔൺസിന് 9 ഡോളർ വർധിച്ച് 4439.62 ഡോളറിലാണ് രാജ്യാന്തര വിപണിയിൽ ഇപ്പോൾ സ്വർണം വ്യാപാരം ചെയ്യപ്പെടുന്നത്.
കേരളത്തിൽ സ്വർണവിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

