കോഴിക്കോട്: നാദാപുരം വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ട സുനിലിന്റെ ബന്ധുവും മരണത്തിന് കീഴടങ്ങി.
വയ്യാട് ഉന്നതി സ്വദേശിയായ ജിജീഷ് (34) ആണ് ഹൃദയാഘാതത്തെതുടർന്ന് അന്തരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.
സുനിലിന്റെ വസതിയില്‍ നില്‍ക്കവെ ജിജീഷിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വട്ടോളി ഗവണ്മെന്റ് എല്‍.പി സ്കൂളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായിരുന്നു അന്തരിച്ച ജിജീഷ്. ശനിയാഴ്ചയായിരുന്നു വിലങ്ങാട് വയ്യാട് ഉന്നതിയില്‍ കാട്ടുപോത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ സുനില്‍ കൊല്ലപ്പെട്ടത്.
ജനവാസ മേഖലയിലേക്ക് കടന്നുകയറിയ കാട്ടുപോത്തിനെ തുരത്തിയോടിക്കുന്നതിനിടയില്‍ മൃഗം തിരിഞ്ഞുമാറി സുനിലിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സുനിലിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.
മരണമടഞ്ഞ ജിജീഷിന്റെ പിതാവ് രാരപ്പന്‍ ആണ്. അമ്മ: അമ്മിണി.
സഹോദരങ്ങള്‍: മനോജന്, ജിജി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

