ഹല്‍ദ്വാനി ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളില്‍ പ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ഇത്തരം നിയമനടപടികളെ മെഡലുകളായി കാണുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
തനിക്കെതിരെ ഇനിയും കേസുകൾ എടുത്തുകൊള്ളൂ എന്നും, അവയെല്ലാം തന്റെ മാറില്‍ മെഡലുകളായി അണിഞ്ഞു കൊള്ളാമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
ഡല്‍ഹിയിലെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത ഒരു പരിപാടിക്ക് ശേഷം വേദി ശുദ്ധീകരിച്ചത് തൊട്ടുകൂടായ്മയുടെ വ്യക്തമായ തെളിവാണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഈ നടപടിയെ അയിത്തമെന്നും ദളിത് വിരുദ്ധ അതിക്രമമെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.
ഈ പ്രസ്താവനയ്ക്കെതിരെ വാല്മീകി സമുദായാംഗമായ അമിത് കുമാര്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. എന്നാല്‍ ചടങ്ങിന് പ്രത്യേക ജാതിയോ വ്യക്തിയുമായോ യാതൊരു ബന്ധവുമില്ലെന്നും, യാതൊരുവിധ സ്ഥിരീകരണവുമില്ലാതെയാണ് രാഹുല്‍ ഗാന്ധി ഈ ആരോപണം ഉന്നയിച്ചതെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.
അതേസമയം, മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് എതിരായ ജാതിഅധിക്ഷേപ സംഭവത്തില്‍ പോലീസ് നടപടി സ്വീകരിക്കാത്തതില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോവാനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം. ഈ വിഷയത്തില്‍ ബിജെപിയുടേത് കടുത്ത ഭീരുത്വമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

