റോഡ് സുരക്ഷാ സന്ദേശവുമായി പീകെ സ്റ്റീൽ ആർസിഐ റൺ ആൻഡ് റൈഡ് 2026 (Peekay Steel RCI Run & Ride 2026) പദ്ധതിയുടെ പ്രമോ ക്യാംപെയ്ന് റോട്ടറി കൊച്ചിൻ ഇന്റർനാഷനൽ (ആർസിഐ) ഔദ്യോഗിക തുടക്കം കുറിച്ചു. കലൂർ ജെഎൽഎൻ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ ബിജു ഐസക് ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റനും വിരമിച്ച അസിസ്റ്റന്റ് കമ്മിഷണർ ഓഫ് കസ്റ്റംസുമായ എസ്.എ.മധു പ്രമോ വാക്കത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ മേഖലകളിലുള്ള പൗരന്മാരും സന്നദ്ധപ്രവർത്തകരും റോഡ് സുരക്ഷാ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചടങ്ങിൽ സൂപ്രണ്ടന്റ് ഓഫ് കസ്റ്റംസും രാഷ്ട്രപതിയുടെ മെഡൽ ജേതാവുമായ വിവേക് വാസുദേവൻ നായർ വൊളന്റിയർ ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്തു. ക്യാംപെയ്നിന്റെ ഭാഗമായി വരും ആഴ്ചകളിൽ പൊതുജനങ്ങൾ, റണ്ണിങ് ക്ലബ്ബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കേരളത്തിലെ റോഡുകളിലെ പ്രതിസന്ധിയുടെ വ്യാപ്തിയെക്കുറിച്ച് ആർസിഐ റോഡ് സേഫ്റ്റി മൂവ്മെന്റ് ചെയർമാൻ റോട്ടേറിയൻ എ.ടി.രാജീവ് ചടങ്ങിൽ സന്ദേശം നൽകി. ആർസിഐ പ്രസിഡന്റ് ലിജി എബ്രഹാം സ്വാഗതം ആശംസിച്ചു.
സോൾസ് ഓഫ് കൊച്ചിയിൽ നിന്നുള്ള റണ്ണർമാരായ രമേശും എ.പി.കുമാറും പരിപാടിയിൽ പങ്കെടുത്തു. 2026 നവംബർ 15ന് കളമശ്ശേരി ഡെക്കാത്തലോണിലാണ് പീകെ സ്റ്റീൽ ആർസിഐ റൺ ആൻഡ് റൈഡ് പരിപാടി അരങ്ങേറുന്നത്.
റോഡ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെ അനുസ്മരിക്കുന്ന ലോക ദിനത്തോട് അനുബന്ധിച്ചാണ് ഈ സുപ്രധാന പരിപാടി സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവർക്കായി വിവിധ മത്സരയിനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
21 കിലോമീറ്റർ മത്സര ഓട്ടം, 10 കിലോമീറ്റർ ഓട്ടം, 5 കിലോമീറ്റർ ഫാമിലി റൺ, 50 കിലോമീറ്റർ സൈക്ലത്തൺ എന്നിവയിൽ നിന്ന് താൽപ്പര്യമുള്ളവർക്ക് ഒരെണ്ണം തിരഞ്ഞെടുക്കാം. 2,000ത്തിലധികം റണ്ണർമാരെയും സൈക്ലിസ്റ്റുകളെയും റോഡ് സുരക്ഷാ പ്രവർത്തകരെയും ഒരുമിപ്പിക്കുന്ന, കൊച്ചിയുടെ ഏറ്റവും ശ്രദ്ധേയമായ പൊതുപരിപാടികളിലൊന്നായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്ലാസിക് ഹോംസാണ് പരിപാടിയുടെ കോ-പവറിങ് പാർട്നർ. ഡെക്കാത്തലോൺ സ്പോർട്സ് പാർട്നറായി പ്രവർത്തിക്കുമ്പോൾ, മോട്ടർ വാഹന വകുപ്പും പരിപാടിക്ക് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

