യുഎഇയിൽ സെപ്റ്റംബർ മാസത്തേക്കുള്ള ഇന്ധനവില ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തെ ഇന്ധനവില നിർണയ സമിതിയാണ് പുതുക്കിയ നിരക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും നിരക്കുകൾ വർധിച്ചിട്ടുണ്ട്. പുതിയ നിരക്കുകൾ പ്രകാരം സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.80 ദിർഹം ആണ് പുതിയ നിരക്ക്.
ഓഗസ്റ്റിൽ ഇത് 3.60 ദിർഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.69 ദിർഹം ആണ് പുതിയ വില.
ഓഗസ്റ്റിൽ ഇത് 3.49 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 3.61 ദിർഹം ആണ് പുതിയ നിരക്ക്.
ഓഗസ്റ്റിൽ ഇത് 3.41 ദിർഹം ആയിരുന്നു. ഡീസൽ ലിറ്ററിന് 4.30 ദിർഹം ആണ് പുതിയ നിരക്ക്.
ഓഗസ്റ്റിൽ 3.80 ദിർഹം ആയിരുന്നു നിരക്ക്. ആഗോള ഊർജ്ജ വിപണിയിലെ വിലവ്യതിയാനങ്ങൾക്ക് അനുസൃതമായി എല്ലാ മാസവും അവസാനത്തോടെയാണ് യുഎഇ അടുത്ത മാസത്തേക്കുള്ള ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

