ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസില്‍ പതിനാറുകാരി കൂട്ടബലാല്‍സംഗത്തിന് ഇരയായതായി പരാതി. ഉത്തര്‍പ്രദേശ് സ്വദേശിനിയായ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്.
ആഗസ്റ്റ് 4-നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡല്‍ഹിയിലെ കാശ്മീരി ഗേറ്റിന് സമീപം വെച്ചാണ് കുട്ടി ക്രൂരതയ്ക്ക് ഇരയായത്.
വീട്ടുകാരോട് അനുവാദം ചോദിക്കാതെ ഉത്തര്‍പ്രദേശില്‍ നിന്നും നോയിഡയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു പെണ്‍കുട്ടി. നോയിഡയിലേക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് പ്രതികള്‍ കുട്ടിയെ ബസിലേക്ക് കയറ്റിയത്.
തുടര്‍ന്ന് വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ബസ് ജീവനക്കാര്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവര്‍ കുല്‍ദീപ്, കണ്ടക്ടര്‍ സന്ദീപ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളുടെ ബസ് കടിച്ചെടുത്ത പോലീസ് ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അറിയിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

