മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ മുപ്പത്തിനാല് വർഷം മുൻപ് പേരു നൽകിയ പ്രിയങ്കയും അമ്മ ബേബിയും ഇന്ന് പരിയാരം ഗവ.
മെഡിക്കൽ കോളേജിലെത്തും. കരുണാകരന്റെ മകനും മന്ത്രിയുമായ കെ.
മുരളീധരനെ നേരിൽ കാണാമെന്ന പ്രതീക്ഷയിലാണ് ഇവർ എത്തുന്നത്. 1992 മാർച്ച് 4-നാണ് സിപിഎം ആക്രമണത്തിൽ പിലാത്തറ പുറച്ചേരി ബാലകൃഷ്ണൻ കൊല്ലപ്പെടുന്നത്.
അദ്ദേഹത്തിന്റെ ഭാര്യയും പരിയാരം ഗവ. മെഡിക്കൽ കോളേജിലെ ജീവനക്കാരിയുമായ ടി.
ബേബിയും മകളും നൃത്താധ്യാപികയുമായ പ്രിയങ്കയുമാണ് മന്ത്രി കെ. മുരളീധരനെ കണ്ട് കെ.
കരുണാകരൻ നൽകിയ ആ നാമകരണത്തിന്റെ സന്തോഷം പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്. ഭർത്താവ് ബാലകൃഷ്ണൻ കൊല്ലപ്പെടുമ്പോൾ ബേബി ഒൻപത് മാസം ഗർഭിണിയായിരുന്നു.
ആ വർഷം ഇരുപത്തിയഞ്ചാം തീയതിയാണ് ബേബി പ്രസവിച്ചത്. തുടർന്ന് നാല് മാസം പിന്നിട്ടപ്പോൾ മാടായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പിലാത്തറയിൽ സംഘടിപ്പിച്ച ധനസഹായ വിതരണ ചടങ്ങിൽ പങ്കെടുക്കാൻ കെ.
കരുണാകരൻ എത്തിയിരുന്നു. ഈ ചടങ്ങിലേക്ക് നാല് മാസം പ്രായമായ കുഞ്ഞുമായി ബേബിയും എത്തിച്ചേർന്നു.
ആ വേളയിലാണ് അന്നത്തെ പ്രമുഖ നേതാവ് രാജീവ് ഗന്ധിയുടെ മകളുടെ പേരായ പ്രിയങ്ക എന്ന് കുട്ടിക്ക് കെ. കരുണാകരൻ നാമകരണം ചെയ്തത്.
ദീർഘകാലത്തെ വേർപാടിന്റെ വേദനയിലും ബേബിയും മകൾ പ്രിയങ്കയും ആ സുപ്രധാന ഓർമ്മകൾ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

