കോഴിക്കോട്: ഇസ്ലാമിക ആഘോഷവേദികളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുതെന്ന കാന്തപുരം എ പി വിഭാഗത്തിന്റെ സര്‍ക്കുലറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി സിറാജ് പത്രം രംഗത്ത്.
ഇസ്ലാമിക ആഘോഷങ്ങള്‍ക്കെല്ലാം ആത്മീയമായ ചില താത്പര്യങ്ങളുണ്ടെന്നും, യുവതീ യുവാക്കള്‍ ഇടകലര്‍ന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിന് എതിരാണെന്നും എസ്വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തല്ല സഖാഫി എളമരം എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. സര്‍ക്കുലറിന്റെ പശ്ചാത്തലവും അതിന്റെ വിശദാംശങ്ങളും ലേഖനത്തില്‍ ആഴത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
കഴിഞ്ഞ 27ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇസ്ലാം മത വിശ്വാസികള്‍ക്കായി പുറത്തിറക്കിയ സര്‍ക്കുലറിലാണ് മതപരമായ ആഘോഷങ്ങളിലെ അനൗചിത്യങ്ങളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

