ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 8-ന് മുന്നോടിയായുള്ള ‘അഗ്നിപരീക്ഷ’യെക്കുറിച്ചുള്ള സമൂഹമാധ്യമങ്ങളിലെ ചർച്ചകളിലും പ്രതികരണങ്ങളിലും നിലപാട് വ്യക്തമാക്കി ഷോയുടെ വിധികർത്താക്കളിൽ ഒരാളായ അഖിൽ മാരാർ രംഗത്ത്. ഷോയ്ക്ക് ആവശ്യമായ സമയം നൽകണമെന്നും മത്സരം പുരോഗമിക്കുമ്പോൾ മാത്രം അതിന്റെ ശൈലിയും നിലവാരവും വിലയിരുത്തണമെന്നും അദ്ദേഹം തന്റെ ഔദ്യോഗിക വീഡിയോയിലൂടെ വ്യക്തമാക്കി.
പ്രതികരണങ്ങളുടെ പൂർണ്ണരൂപം ഇങ്ങനെ: “അഗ്നിപരീക്ഷ ഇപ്പോൾ രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. നിരവധി പ്രേക്ഷകർ ഈ ഷോ കാണുന്നുണ്ട്.
നിരവധിയാളുകൾ ഇതിനെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തുണ്ട്. നിരവധിയാളുകൾ റിവ്യൂ പറയുന്നുണ്ട്.
അഗ്നിപരീക്ഷ എന്നു പറയുന്നത് ഒരു ഓഡിഷനാണ്, ബിഗ്ബോസല്ല. ബിഗ്ബോസും അഗ്നിപരീക്ഷയും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്.
ഇതൊരു പ്രോസസാണ്. പ്രോസസിനെയും മൽസരത്തെയും നിങ്ങൾ ഒരുപോലെ കാണരുത്.
രഞ്ജി ട്രോഫിയിൽ കളിക്കുന്ന ഒരു കളിക്കാരനെ ഇന്ത്യക്കു വേണ്ടി കളിക്കുന്ന ഒരാളുമായി താരതമ്യം ചെയ്യില്ലല്ലോ. മാനസികമായി സമ്മർദത്തിൽ അകപ്പെട്ടു പോയതുകൊണ്ടാണ് പലർക്കും ബിഗ്ബോസ് ഹൗസിൽ ഒന്നും ചെയ്യാൻ പറ്റാതെ പോയിട്ടുള്ളത്” എന്ന് അഖിൽ മാരാർ വിശദീകരിച്ചു.
പ്രധാന റിയാലിറ്റി ഷോ സീസണിന് മുന്നോടിയായി നടത്തുന്ന ഒരു സ്പിൻ-ഓഫ് പ്രീ-ഷോയാണ് നിലവിൽ പുരോഗമിക്കുന്ന ‘അഗ്നിപരീക്ഷ’. ചുരുങ്ങിയ എപ്പിസോഡുകൾ മാത്രമുള്ള ഈ പ്രാരംഭ ഘട്ടത്തിൽ തികച്ചും സാധാരണക്കാരായ മത്സരാർത്ഥികളാണ് (കോമണർമാർ) മാറ്റുരയ്ക്കുന്നത്.
പൊതുജനങ്ങളിൽ നിന്നും ലഭിച്ച അപേക്ഷാ വീഡിയോകളുടെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടവരാണ് ഈ മത്സരത്തിലുള്ളത്. ഇവർക്കായി പ്രേക്ഷകരുടെ വോട്ടിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
റിയാസ് സലീം, രഞ്ജിനി ഹരിദാസ്, അഖിൽ മാരാർ എന്നിവരാണ് ‘അഗ്നിപരീക്ഷ’യുടെ വിധികർത്താക്കൾ. ഇവർക്കൊപ്പം ഒരു അവതാരകയും ഈ പ്രോഗ്രാമിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ, നർമ്മം, സംവാദങ്ങൾ തുടങ്ങി വിവിധതരത്തിലുള്ള പരീക്ഷണങ്ങളാണ് മത്സരാർത്ഥികൾ ഇവിടെ നേരിടേണ്ടി വരുന്നത്. മത്സരത്തിൽ ഒരു പങ്കെടുക്കുന്നയാൾക്ക് മൂന്ന് റെഡ് സിഗ്നലുകൾ ലഭിച്ചാൽ പുറത്താക്കപ്പെടും.
യെല്ലോ സിഗ്നൽ ലഭിക്കുന്നവർ ഹോൾഡിൽ തുടരുമ്പോൾ, ഗ്രീൻ സിഗ്നൽ ലഭിക്കുന്നവരെ പ്രധാന റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുക്കും. ആറാമത്തെ എപ്പിസോഡ് മുതൽ ഇവർക്കായുള്ള വോട്ടിംഗ് പ്രക്രിയയും ആരംഭിച്ചിട്ടുണ്ട്.
ഈ കടുത്ത കടമ്പകളെല്ലാം വിജയകരമായി മറികടക്കുന്നവരാണ് ഒടുവിൽ പ്രധാന സീസണിലേക്ക് പ്രവേശനം നേടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

