ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 9 അപ്ഡേറ്റ് വരും ദിവസങ്ങളിൽ ഗാലക്സി എസ്26 സീരീസിലേക്ക് എത്താനിരിക്കെ, നിലവിലുള്ള സാംസങ് ഫോണുകൾക്കായി പുതിയ കസ്റ്റമൈസേഷൻ ഫീച്ചറുകളുമായി കമ്പനി രംഗത്ത്. വൺ യുഐ 8.5-ന്റെ ഭാഗമായി ഗുഡ് ലോക്കിൽ (Good Lock) ഉൾപ്പെടുത്തിയിട്ടുള്ള നൂതന ഫീച്ചറുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ കൂടുതൽ ആകർഷകമാക്കാൻ സാധിക്കും.
ക്വിക്ക് സ്റ്റാർ (QuickStar) വഴി ക്വിക്ക് സെറ്റിങ്സ് പാനൽ കൂടുതൽ മനോഹരമാക്കാം. വൺ യുഐ 8.5 വന്നതോടെ ക്വിക്ക് സെറ്റിങ്സ് ടൈലുകളുടെ വലിപ്പം മാറ്റാനും സ്ലൈഡറുകൾ ക്രമീകരിക്കാനും സാധിക്കും.
കൂടാതെ ക്വിക്ക് സെറ്റിങ്സ് പാനലിന്റെ പശ്ചാത്തലത്തിൽ സ്വന്തം ചിത്രങ്ങൾ ചേർക്കാൻ കഴിയുന്ന വിഷ്വൽ ഫീച്ചറും ഇതിലുണ്ട്. മെയിൻ പാനൽ, വോളിയം, ബ്രൈറ്റ്നസ് സ്ലൈഡറുകൾ, മീഡിയ ബട്ടൺ എന്നിവയിലെല്ലാം പ്രത്യേക ചിത്രങ്ങൾ നൽകാം.
എന്നാൽ വൈഫൈ, ബ്ലൂടൂത്ത് പോലുള്ള സ്റ്റാൻഡേർഡ് ബട്ടണുകളിൽ ചിത്രം നൽകുമ്പോൾ ഐക്കണുകളും ലേബലുകളും അപ്രത്യക്ഷമാകുന്നതിനാൽ അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി ഗുഡ് ലോക്ക് തുറന്ന് QuickStar ഡൗൺലോഡ് ചെയ്ത് Edit panel style വഴി ചിത്രങ്ങൾ ക്രമീകരിക്കാവുന്നതാണ്.
ലോക്ക് സ്റ്റാർ (LockStar) ഫീച്ചറിലൂടെ ലോക്ക് സ്ക്രീനിലും എഒഡിയിലും (AOD) പുതിയ അൺലോക്ക് ആനിമേഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ക്രീൻ പിക്സൽ രൂപത്തിൽ അലിഞ്ഞുപോകുന്ന മൊസൈക് (Mosaic), തകരാറായ സ്ക്രീൻ പോലെ വരകൾ കാണിക്കുന്ന ഗ്ലിച്ച് (Glitch), കറങ്ങുന്ന ദൃശ്യനുഭവം നൽകുന്ന സ്വിർൾ (Swirl) തുടങ്ങിയ ആകർഷകമായ ആനിമേഷനുകൾ ഇതിൽ ലഭ്യമാണ്.
കൂടാതെ എഒഡി ബ്രൈറ്റ്നസ് സ്വയം ക്രമീകരിക്കാനും ലോക്ക് സ്ക്രീനിൽ ഇഷ്ടമുള്ള ടെക്സ്റ്റ് ചേർക്കാനുമുള്ള സൗകര്യവും ഇതിലുണ്ട്. തീം പാർക്ക് (Theme Park) ആപ്പിൽ പുതിയ ‘എംബോസ്’ (Emboss) ഇഫക്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത് ആപ്ലിക്കേഷൻ ഐക്കണുകൾക്ക് മികച്ചൊരു ലുക്ക് നൽകുന്നു. ഗൂഗിളിന്റെ മെറ്റീരിയൽ യു (Material You) സംവിധാനത്തിലെ ഐക്കൺ ഏകീകരണമില്ലായ്മ പരിഹരിക്കാൻ ഇതിലെ ഡ്യുവോടോൺ (Duotone) ഉൾപ്പെടെയുള്ള ഇഫക്റ്റുകൾ സഹായിക്കും.
ഹോം അപ്പ് (Home Up) മൊഡ്യൂളിലെ ലാർജ് ഫോൾഡറുകൾ (Large Folders) വഴി ഹോം സ്ക്രീനിലെ ഫോൾഡറുകളുടെ വലിപ്പം ഇഷ്ടാനുസരണം മാറ്റാം. കൂടാതെ ഗെയിമിംഗ് അനുഭവം മെച്ചപ്പെടുത്താനായി ഗെയിം ബൂസ്റ്റർ+ (Game Booster+) ഫീച്ചറിൽ പുതിയ ഗെയിംപാഡ് മാപ്പിംഗും സിപിയു-ജിപിയു കൺട്രോൾ ഓപ്ഷനുകളും സാംസങ് ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

