ജനിച്ച് അധികസമയമാകുന്നതിന് മുമ്പേ വിശ്രമത്തിന്റെ വേറിട്ട ശൈലിയുമായി സമൂഹ മാധ്യമങ്ങളിൽ താരമായിരിക്കുകയാണ് ഒരു നവജാതശിശു.
ഈജിപ്തിലെ കെയ്റോയിൽ പ്രവർത്തിക്കുന്ന ശിശുരോഗ, നവജാതശിശു പരിചരണ വിദഗ്ധനായ ഡോ. ഇസ്ലാം എൽദെഹ് പങ്കുവെച്ച ദൃശ്യങ്ങളാണ് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്.
കൈകൾ തലയ്ക്ക് പിന്നിൽ പിണച്ച് വെച്ച്, ഒരു കാൽ മറ്റേ കാലിന് മുകളിൽ കയറ്റിവെച്ച് ശാന്തമായി കിടക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങൾ കാഴ്ചക്കാരെ ഏറെ ചിരിപ്പിക്കുന്നുണ്ട്. സാധാരണയായി നവജാതശിശുക്കൾ ജനിച്ചയുടൻ കരയുന്നതും പുതിയ ചുറ്റുപാടുകളോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്നതുമാണ് കണ്ടിട്ടുള്ളത്.
എന്നാൽ, ഈ കുഞ്ഞിന്റെ അസാധാരണമായ ശാന്തതയും ആത്മവിശ്വാസവും നിറഞ്ഞ ‘വിശ്രമഭാവം’ ഏറെ കൗതുകകരമാണ്. ‘എന്റെ ആവേശം ക്ഷമിക്കണം’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ഡോ.
ഇസ്ലാം എൽദെഹ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. കുഞ്ഞ് കിടക്കുന്ന രീതി കണ്ട് നിരവധി പേരാണ് കൗതുകകരമായ കമന്റുകളുമായി രംഗത്തെത്തിയത്.
ജീവിതത്തിലെ സമ്മർദങ്ങളെ നേരിടാനുള്ള വിദ്യ കുഞ്ഞ് ജനിച്ചപ്പോൾതന്നെ പഠിച്ചുവെന്നാണ് ചിലരുടെ തമാശ രൂപത്തിലുള്ള വിലയിരുത്തൽ. പുതിയ തലമുറയ്ക്ക് ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നേരത്തേ അറിയാമെന്നും, ജനിച്ച ഉടനെതന്നെ ലോകത്തോട് വിശ്രമിക്കാൻ ആവശ്യപ്പെടുന്ന ഭാവമാണെന്നുമുള്ള രസകരമായ പ്രതികരണങ്ങളും വീഡിയോയ്ക്ക് താഴെ ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

