ഉത്തർപ്രദേശിലെ ഫിറോസാബാദിൽ സ്വന്തം ജന്മദിനത്തിൽ 22-കാരിയായ പെൺസുഹൃത്തിനെ ഹോട്ടൽ മുറിയിൽ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 23-കാരനായ യുവാവ് പിടിയിലായി. ഗുഡ്ഗാവിലെ ഒരു ക്വിക്ക് കൊമേഴ്സ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന യുവതി, നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് പ്രതിയുടെ ആക്രമണത്തിന് ഇരയായത്.
യാത്രമധ്യേ യുവതിയെ തടഞ്ഞുനിർത്തിയ പ്രതി ഫിറോസാബാദിലെ ഒരു ഹോട്ടലിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഹോട്ടൽ മുറിയിലെത്തിച്ച ശേഷം ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച പ്രതി യുവതിയെ ബലാത്സംഗത്തിനിരയാക്കി.
തുടർന്ന് പിറ്റേദിവസം വീണ്ടും പീഡനത്തിന് ശ്രമിച്ചപ്പോൾ യുവതി ഇതിനെ ശക്തമായി എതിർത്തു. ഇതിൽ പ്രകോപിതനായ പ്രതി യുവതിയെ അതിക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തലയേറ്റിരുന്ന ഗുരുതരമായ പരിക്കുകളും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവസ്ഥലത്തു നിന്നും പ്രതിയിൽ നിന്ന് യുവതിയുടെ മൊബൈൽ ഫോണും ഉത്തേജക ഗുളികകളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്ലസ്ടു വരെ ഒന്നിച്ച് പഠിച്ചവരാണ് പ്രതിയും കൊല്ലപ്പെട്ട
യുവതിയും. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റകൃത്യങ്ങൾക്ക് പുറമേ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഈ കുറ്റകൃത്യത്തിന് ഒത്താശ ചെയ്യുകയും സഹായിക്കുകയും ചെയ്ത മറ്റൊരു 24-കാരനായ യുവാവിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

