ആഗോള സമ്പദ്വ്യവസ്ഥയെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഇറാൻ സംഘർഷവും, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ ചുമത്തിയ താരിഫ് നയങ്ങളും ഉൾപ്പെടെയുള്ള കടുത്ത വെല്ലുവിളികൾ നിലനിൽക്കെ, ലോക നേതാക്കൾ നിർണായക ഉച്ചകോടിക്കായി ഒരു വേദിയിലെത്തുന്നു. കിർഗിസ്ഥാനിലെ ബിഷ്കെക് വേദിയാകുന്ന 26-ാമത് ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിലാണ് ഈ പ്രമുഖ നേതാക്കളുടെ ഒത്തുചേരൽ.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്, ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, കസാക്കിസ്ഥാൻ, ബെലറൂസ് തുടങ്ങിയ രാഷ്ട്രങ്ങളുടെ തലവന്മാരും ഉച്ചകോടിയിൽ സന്നിഹിതരാകും.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, യുഎസ് പ്രസിഡന്റിന്റെ താരിഫ് നയങ്ങൾ, റഷ്യ-യുക്രെയ്ൻ യുദ്ധം എന്നിവആഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിൽ നടക്കുന്ന ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയങ്ങളാകും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ഷി ജിൻപിങ്, മസൂദ് പെസെഷ്കിയാൻ എന്നിവരുമായി ചർച്ചകൾ നടത്തുന്നുണ്ട്.
കൂടാതെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച നടക്കുമെന്നും സൂചനയുണ്ട്. റഷ്യയ്ക്കും ഇറാഖിനും മേൽ അമേരിക്കയും യൂറോപ്യൻ യൂണിയനും കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള പശ്ചാത്തലത്തിലാണ് ഈ ഉച്ചകോടി നടക്കുന്നത് എന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
ഇറാന് സൈനിക സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് ചൈനയോടും റഷ്യയോടും യുഎസ് ഭരണകൂടം ഇടഞ്ഞുനിൽക്കുകയാണ്. ആഗോള ജിഡിപിയുടെ 25 ശതമാനവും ലോക ജനസംഖ്യയുടെ 40 ശതമാനവും ഉൾക്കൊള്ളുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ്സിഒ എന്നത് ഈ ഉച്ചകോടിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

