പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ യുവാവ് പിടിയിൽ. ഗുരുദാസ്പൂർ സ്വദേശിയായ 20-കാരനെയാണ് ലുധിയാന പൊലീസ് അറസ്റ്റ് ചെയ്തത്.
ചൈനയിൽ നിർമ്മിച്ച സിസിടിവി ക്യാമറകൾ ഉപയോഗിച്ച് അതീവ സുരക്ഷാ പ്രാധാന്യമുള്ള സൈനിക മേഖലയുടെ തത്സമയ ദൃശ്യങ്ങൾ പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവർക്ക് ഇയാൾ ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ. ബദ്ദോവാൾ കന്റോൺമെന്റിന് സമീപമാണ് പ്രതിയുടെ പ്രവർത്തനമെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കന്റോൺമെന്റിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ ലുധിയാന-ഫെറോസ്പൂർ റോഡിൽ ഇയാൾ ഒരു കട വാടകയ്ക്ക് എടുത്തിരുന്നു.
ഇവിടെ ചെരുപ്പ് കടയുടെ മറവിലാണ് ചാരവൃത്തി നടത്തിയിരുന്നത്. കടയുടെ പ്രവർത്തനം നാമമാത്രമായിരുന്നുവെന്നും പകരം പ്രധാന റോഡിലേക്ക് അഭിമുഖമായി സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറയുന്നു.
ഈ ക്യാമറകൾ വഴി സൈനിക കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പകർത്തി ഐഎസ്ഐക്ക് കൈമാറുകയും സൈനിക നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തുവെന്നാണ് പ്രഥമികാന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

