തൃശൂർ ജില്ലയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിനൊപ്പം പൂർണ്ണമായും നിലകൊള്ളുന്നതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. പാറമേക്കാവ് ദേവസ്വം കൺവൻഷൻ സെന്ററിന്റെ ഉദ്ഘാടനച്ചടവിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“കേരള സർക്കാർ വിചാരിച്ചാൽ മാത്രമേ അതു തൃശൂരിൽ വരൂ. മറ്റത്തൂർ പഞ്ചായത്തിൽ ലീസ് കാലാവധി കഴിഞ്ഞ ഏതാണ്ട് 400 ഏക്കർ കിടപ്പുണ്ട്.
കൂടാതെ നമുക്ക് ഏറ്റെടുക്കാൻ കഴിയുന്ന സ്ഥലം മണ്ണുത്തിയിലുണ്ട്, രാമവർമപുരത്തെ കേരള പൊലീസ് അക്കാദമിയിലുമുണ്ട്.” എന്ന് അദ്ദേഹം വിശദീകരിച്ചു. മുൻ സർക്കാരിന്റെ ഭാഗത്തുനിന്നും എയിംസ് പദ്ധതിയോട് വലിയ തോതിലുള്ള വിമുഖതയാണ് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ തൃശൂരിൽ എയിംസ് അനുവദിക്കുന്നത് സംബന്ധിച്ച് താൻ യാതൊരുവിധ വാഗ്ദാനങ്ങളും നൽകിയിരുന്നില്ലെന്നും, തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായ ശേഷമാണ് എയിംസിന് ഏറ്റവും അനുയോജ്യമായ സ്ഥലം തൃശൂരാണെന്ന് താൻ വ്യക്തമാക്കിയതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

