മുസ്ലിം ലീഗിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. പറയാനുള്ള കാര്യങ്ങൾ യാതൊരു വളച്ചൊടിക്കലുമില്ലാതെ നേരിട്ട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പറവൂരിൽ നടന്ന എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിറ്റിന്റെ ശ്രീനാരായണ ജയന്തി സാംസ്കാരിക ആഘോഷവും ഘോഷയാത്രയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി പറഞ്ഞ് സംഘടിച്ചവരും മതം പറഞ്ഞു സംഘടിച്ചവരും നമ്മുടെ സമൂഹത്തിലുണ്ടെന്നും, എന്നാൽ മതം പറഞ്ഞു സംഘടിച്ചവർ ഇപ്പോൾ എവിടെയെത്തി എന്ന് ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതമാണ് വലുത് എന്ന് പറഞ്ഞവരെക്കുറിച്ച് യാതൊരു ചർച്ചയും നടക്കുന്നില്ലെന്നും, എന്നാൽ ഇതേ കാര്യം താനാണ് പറഞ്ഞിരുന്നതെങ്കിൽ തന്റെ തല എടുത്തേനെ എന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

