തിരുവനന്തപുരത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് സംഘടിപ്പിച്ച ചതയദിന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവിൻ്റെ വാഹനം തടഞ്ഞു. ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ചേന്തിയിൽ വെച്ചാണ് വി.ഡി.
സതീശൻ സഞ്ചരിച്ച വാഹനം തടഞ്ഞത്. കോൺഗ്രസ് പ്രാദേശിക നേതാവായ ചേന്തി അനിയുടെ നേതൃത്വത്തിലാണ് വാഹനം കൈകാണിച്ച് നിർത്തിയത്.
ചേന്തിയിലെ പരിപാടി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി സമയം നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ചിലർ ഉദ്ഘാടന വേദിയിലുണ്ടാകുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിൻമാറിയത്.
എന്നാൽ, രാവിലെ 7.30 നുള്ള ട്രെയിനിൽ കൊച്ചിയിലേക്ക് പോകേണ്ട തിരക്കുള്ളതിനാലാണ് പരിപാടി റദ്ദാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിശദീകരണം.
ചേന്തിയിൽ വാഹനം തടഞ്ഞതിനെ തുടർന്ന് പുറത്തിറങ്ങിയ വി.ഡി. സതീശൻ സംഘാടകരോട് സംസാരിച്ച ശേഷം കാറിൽ കയറി യാത്ര തുടർന്നു.
അതേസമയം, മുഖ്യമന്ത്രിയോട് മോശമായി സംസാരിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കേസെടുക്കുമെന്നും പൊലിസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

