കഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനെത്തിയവർ മൃതദേഹങ്ങളിൽനിന്നു സ്വർണാഭരണങ്ങൾ കവരുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. നേപ്പാളിലെ നാരായണി നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ സ്ത്രീയുടെ മൃതദേഹത്തിൽനിന്നുമാണ് രണ്ട് യുവാക്കൾ സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്.
സംഭവത്തിൽ സ്ത്രീയുടെ കാതുകളിൽനിന്നു സ്വർണ കമ്മലുകൾ മോഷ്ടിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തതായി നേപ്പാൾ പൊലീസ് ഔദ്യോഗികമായി അറിയിച്ചു. കമ്മലുകൾ യുവാക്കൾ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചതും പ്രതികളെ കസ്റ്റഡിയിൽ എടുത്തശേഷമുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടതും. മിന്നൽ പ്രളയത്തിൽ ദുരന്തത്തിനിരയായ സ്ത്രീയുടെ ആഭരണങ്ങൾ കവർന്നത് മദൻ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
പൊഖാറ ബസ് പാർക്കിനു സമീപത്തുനിന്നുമാണ് ഇവരെ പിടികൂടിയത്. പ്രതികളുടേത് തികച്ചും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും ഇത്തരം കുറ്റകൃത്യങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും പൊലീസ് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

