പുതുപ്പള്ളി ∙ സ്നേഹതീരം റസിഡന്റ്സ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങളാണ് പ്രദേശത്ത് അരങ്ങേറിയത്.
അത്തപ്പൂക്കള മത്സരം, അടുക്കളത്തോട്ട മത്സരം, ചെസ്സ്, കാരംസ്, ചീട്ടുകളി തുടങ്ങിയ വിവിധയിനം മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു.
ഇല്ലിചുവട്ടിൽ ജോസഫ് ജോണിന്റെ ഭവനാങ്കണത്തിൽ വെച്ചാണ് ആഘോഷപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടന സമ്മേളനം നടന്നത്. അസോസിയേഷൻ വൈസ് പ്രസിഡന്റ് ബിനു സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രമുഖ സീരിയൽ താരം കുമാരി ബിൻസാ മറിയം ബിനോഷ് തിരിതെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ചാണ്ടി ഉമ്മൻ എംഎൽഎ സന്ദർശനം നടത്തി നാട്ടുകാർക്ക് ഓണാശംസകൾ നേർന്നു. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് സീജോ കളപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് മെമ്പർ ജിനു കെ.
പോൾ ഓണസന്ദേശം നൽകി. പഞ്ചായത്ത് മെമ്പർമാരായ നിമ്മി തോമസ്, മിനി റെജി, സെക്രട്ടറി വി.കെ അന്ത്രയോസ്, ശരത് ചന്ദ്രൻ, ബിനു എബ്രഹാം, എ.പി.
ജോയി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. തോമസ് ജോസഫ്, സജി കെ.
ആർ., ഗോപി നാഥൻ ആചാരി, ശ്രീദവി, നിഷു ദാസ്, ഡനേഷ് വി.കെ., എൻ.ഐ. ഐപ്പ് എന്നിവർ പരിപാടികളുടെ വിജയത്തിനായി നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

